താഴെ ഒച്ചപ്പാട് കേട്ടാണ് അമ്മു എഴുന്നേറ്റത്.... രാവിലെ തന്നെ തുടങ്ങി അമ്മേം മോളും... ഇന്നെന്താണാവോ???? ഈ പെണ്ണിന്റെ ഒരു കാര്യം...ചുണ്ടിൽ ചിരിയുമായി അമ്മു ഫ്രഷ് ആകുവാൻ പോയി....സ്റ്റേയർ ഇറങ്ങുമ്പോലെ കേട്ടു ചിപ്പിയും ചെറിയമ്മയും തമ്മിലുള്ള യുദ്ധം...ചെന്നു നോക്കുമ്പോൾ കണ്ടു അമ്മേയെ കെട്ടിപിടിച്ചു കരയുന്ന ചിപ്പിയെയും മുന്നിൽ ചട്ടകം പിടിച്ചു നിൽക്കുന്ന ചെറിയമ്മയെയും.....എന്താണ് ഇവിടെ ഒരു ഒച്ചപ്പാട്....അതോ.... മോളെ അമ്മു ഇന്ന് ഇവൾക്ക് ഹോസ്റ്റലിലേക്ക് തിരിച്ചു പോകേണ്ട ദിവസം ആണ്.... അതു ചോദിച്ചപ്പോൾ അവള് പറയാണ് ഇന്ന് പോകുന്നില്ല എന്ന്.... അപ്പോൾ പിന്നെ ഇവളെ തല്ലാണ്ടെ.