ഡ്രൈവർ സീറ്റിൽ നിന്നും അപ്പച്ചിയുടെ ഭർത്താവ്(സുധാകരൻ )ഇറങ്ങി.ആള് അങ്ങ് ദുഫായിൽ ആയിരുന്നു എപ്പോൾ ലാൻഡ് ചെയ്തു ആവോ 🤷, ആളൊരു സ്വയം പൊങ്ങിയാണ്.പുറകിൽ നിന്നുമിറങ്ങി വന്ന രൂപത്തെ കണ്ടതും എന്റെ കയ്യിൽ നിന്നും ബ്രഷ് താഴെ വീണു . വെളുത്തു ആറാറരടി പൊക്കവും ചുരുലൻ മുടിയും കറുത്ത ഷർട്ടും ജീൻസും കൂളിംഗ്ഗ്ലാസും ധരിച്ച ഒരു 26 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷ രൂപം. അരവിന്ദ് ! അരവിന്ദ് സുധാകർ !!mr.&mrs.സുധാകരന്റെ ഏകമകൻ.SS groupഇൻടെ ഏകഅവകാശി.അവർ വന്ന ഉടനെ അച്ഛൻ അവരെ സ്വീകരിച്ചു അകത്തേക്ക് കൊണ്ട് പോയി. ഞാൻ താഴേക്ക് പോയില്ല.കുറച്ചു സമയം കഴിഞ്ഞപ്പോൾ താഴത്തു നിന്നും വിളി വന്ന