നിരഞ്ജൻറെ സ്വന്തം പാറു Chapter 100ശശാങ്കൻ പറഞ്ഞത് വിശ്വാസം വരാതെ സൂര്യൻ വേഗം ഫയൽ എടുത്ത് വായിച്ചു.പിന്നെ ദേഷ്യത്തോടെ ചോദിച്ചു.“ഇനി...”“എനിക്കറിയാം എന്തു വേണമെന്ന്...”ശശാങ്കൻ പറയുന്നത് കേട്ട് ഒന്നും തന്നെ സംഭവിക്കാത്ത പോലെ പാറു അവരെ നോക്കി നിൽക്കുകയായിരുന്നു.പിന്നെ ശശാങ്കനെ നോക്കി ചോദിച്ചു.“കൊല്ലം കുറേ ആയില്ലേ നന്ദിനി ഗ്രൂപ്പ് സ്വപ്നം കാണാൻ തുടങ്ങിയിട്ട്?ഞാൻ വന്നാൽ എല്ലാം കൈപ്പിടിയിൽ ആക്കാം എന്ന് സന്തോഷിച്ച് ഇരിക്കുകയായിരുന്നു അല്ലേ ഇത്രയും നേരം?പെട്ടെന്ന് എല്ലാം വെള്ളത്തിൽ വരച്ച വരയായി പോയി അല്ലേ?പാവം... എങ്ങനെ സഹിക്കാൻ പറ്റുമോ ഇതൊക്കെ?”പാറുവിൻറെ സ