ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നുപോയി. നാളെ മുതൽ ആദിക്ക് ഡ്യൂട്ടിയിൽ തിരിച്ചുകേറണം. ആമിക്ക് ഇനി ഒരാഴ്ച കൂടെ അവധിയുണ്ട്. ഈ ദിവസങ്ങളിൽ തന്നെ അവർ രണ്ടുപേരും വിരുന്നുപോക്കൊക്കെ നടത്തി. അന്നത്തെ ആ സംഭവത്തിന് ശേഷം ആമി ആദിയിൽ നിന്നും ഒരകൽച്ചയിൽ ആണ്. പണ്ട് വഴക്ക് കൂടാണെങ്കിലും സംസാരിച്ചിരുന്ന ആമി ഇപ്പോൾ ആദിയോട് മൗനത്തിലാണ്, ബാക്കി എല്ലാവരോടും അവൾ പഴയതുപോലെ തന്നെ പെരുമാറി. ആദിക് ആണെങ്കിൽ പരസ്പരം ഒന്ന് തുറന്നു സംസാരിക്കാൻ സമയം കിട്ടിയില്ല കുറച്ചുദിവസങ്ങളായി വിരുന്നുപോക്കൊക്കെ കഴിഞ്ഞു വളരെ വൈകിയാണ് രണ്ടുപേരും വീട്ടിൽ എത്തിയിരുന്നത്. പിന്നെ ക്ഷീണം കാരണ