\"കണ്ണേട്ടാ നിൽക്കു.... ഞാനും വരുന്നെന്നെ..... ശേ ഒന്ന് നിക്ക് മാഷേ....\" അമ്പലത്തിലേക്ക് പോകാൻ ഇറങ്ങിയ കണ്ണന്റെ പുറകെ ഓടുകയാണ് ശിവ.....ഇന്നാണ് കണ്ണന് കോളേജിൽ ജോയിൻ ചെയ്യേണ്ടത്.... കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ദച്ചുവിന് അഡ്മിഷൻ കിട്ടിയത്.....അവരുടെ സ്ഥലമായ അടൂരിൽ നിന്ന് കൊല്ലത്തേക്ക് ഒരുപാടധികം ദൂരം ഉണ്ടായിരുന്നില്ല എന്നത് എല്ലാവർക്കുമൊരു ആശ്വാസമായിരുന്നു......ഇന്ന് കോളേജിൽ പോകും മുൻപ് ശിവയേയും കൂട്ടി തൃഛേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിൽ പോകണമെന്ന് ദച്ചുവിന്റെ അമ്മ അവനോട് പറഞ്ഞു..... ശിവ ഒരുങ്ങി വരാൻ അല്പം വൈകിയപ്പോഴേക്കും അവളെ ഒഴുവാക്കാനായി അതൊരു കാരണമ