ജീവിതം ചിലപ്പോൾ തിരിച്ചടികൾ നിറഞ്ഞതായിരിക്കാം. ആശിച്ചതിന് പിറകെ പായുന്നു .... അവസാനം നഷ്ടങ്ങളുടെ ലോകത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നു... അവിടം മുതൽ തിരിച്ചറിവിന്റെ കാലമായിരുന്നു. സമ്പന്നതയുടെ നടുവിൽ വളർന്ന്, സ്നേഹിച്ച പുരുഷനെ സ്വന്തമാക്കാൻ, സ്നേഹനിധിയായ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ താൻ ചെയ്തത് തന്നെയാണ് ശരിയെന്ന് തോന്നിയ കാലം...... പക്ഷേ കാലം പഠിപ്പിച്ചു.... എല്ലാം ഒരു ചീട്ടു കൊട്ടാരം ആയിരുന്നു. വാടകവീട്ടിൽ കണ്ണീരോടെ കഴിഞ്ഞുകൂടേണ്ടി വന്ന സമയം... സ്വന്തം ലോകത്തിലൂടെ പറന്നു നടന്ന, ഭർത്താവിനു മുന്നിൽ, അയാളുടെ കാൽക്കീഴിലുള്ള