സുനിത \"അച്ഛാ.. ഞാൻ ഇറങ്ങുവാ... ഭക്ഷണം മേശപുറത്തു വെച്ചിട്ടുണ്ട്.. അമ്മ വന്നാൽ രണ്ടാളും ഒരുമിച്ചു കഴിച്ചോണം... കേട്ടോ.. \"അതും പറഞ്ഞ് സുനിത പുറത്തിറങ്ങി പാദരക്ഷ ധരിച്ചു... \"ഉം.. \"അച്ഛൻ ഒന്ന്മൂളി അവൾ അന്നും രാവിലെ എട്ടുമണിക്ക് ഉള്ള കൈതപുറം ബസ് വരുന്നതും കാത്ത് ബസ്സ്റ്റോപ്പിൽ എത്തി... സുനിത അടുത്തുള്ള ചെറിയൊരു പപ്പട കമ്പനിയിൽ ജോലിക്ക് പോകുന്നു.. പത്താം ക്ലാസ്സ് വരെ പഠിച്ചു... അച്ഛന് തെങ്ങ് കയറൽ ആണ് ജോലി.. ഒരിക്കൽ തെങ്ങിൽ നിന്നും വീണു.. അതിൽ പിന്നെ കിടന്ന കിടപ്പാണ്.. ശേഷം അദ്ദേഹതിന്റെ ചികിത്സക്കും മര