പെട്ടന്നാണ് അവനത് ശ്രദ്ധിച്ചത്... അവരുടെ കാറിനെ പിന്തുടർന്ന് മറ്റൊരു കാർ വരുന്നത്... അവൻ കാറിന്റെ സ്പീഡൊന്ന് കൂട്ടി... അപ്പോൾ പുറകിലുള്ള കാറും സ്പീഡ് കുട്ടി... രുദ്രൻ അതിനുപോകാൻ സൈഡ് കൊടുത്തു... ആ കാറ് അവരെ ഓവര്‍ടേക്ക് ചെയ്ത് അവരുടെ കാറിന് കുറുകേയിട്ടു... രുദ്രൻ തന്റെ കാർ നിർത്തി... അന്നേരം മുന്നിലുള്ള കാറിൽ നിന്ന് ഒരാളിറങ്ങി... അയാൾ അവരുടെയടുത്തേക്കുവന്നു... അയാളെ കണ്ട് അവർ സ്തംഭിച്ചുനിന്നു\"വിശാൽ...\" രുദ്രൻ പെട്ടന്ന് കാറിൽനിന്നിറങ്ങി... അവനു വഴിയേ തീർത്ഥയും വേണിയും ഇറങ്ങി... \"എടാ... നീയെപ്പോൾ ലാന്റുചെയ്തു... \"രുദ്രൻ വിശാലിന്റെ നെഞ്ചിൽ പതുക്കെ കൈചുരുട്ടി ഇടിച