*💜റൂഹിന്റെ സ്വന്തം 💜* *part 31(ലാസ്റ്റ് part )*By_jifni_ *[ആദ്യ പാർട്ടുകൾ വേണ്ടവർ ചോദിച്ചോളൂ.... Snd ചെയ്ത് തരാൻ സന്തോഷമേ ഒള്ളൂ.. 💜]*´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´´എന്റെ വിധി എന്താണെന്ന് നിർണയിക്കുന്ന ദിനം. ഒരിക്കലും ഇങ്ങനെ ഒരു ദിനം കടന്നുപോകും എന്ന് വിചാരിച്ചില്ല.എല്ലാം വിധിയിൽ അടിച്ചമർത്തി ഒരു പാവയെ പോലെ ഉപ്പാക്ക് പിറകേ പോന്നു...കോടതിയുടെ മുന്നിൽ ചെന്ന് കാർ നിർത്തിയതും എനിക്ക് കാൽ ഒരടി എടുത്ത് വെക്കാൻ തോന്നിയില്ല.ഉപ്പ വന്ന് വിളിച്ചതും ഞാൻ ഇറങ്ങി. മുമ്പിൽ മറ്റൊരു വണ്ടിയിൽ നിന്ന് ഇറങ്ങി നിൽക്കുന്ന ഹാഫിക്കയും കൂടെ ജുനുക്കയും നിൽക്കുന്നത് കണ്ടിട്