ആരോ ഒരാളെൻ്റെ പിന്നിൽ ഉണ്ടെന്നൊരാ തോന്നലിൽ ഉള്ളം കിടുങ്ങി. കാണാത്ത മറവിൽ നിന്നാരോ നിരന്തരം കാണുന്ന പോലൊരു ആന്തൽ. നിന്നു വിറക്കും വിയർപ്പ് തുള്ളിക്കകം ഊതി തണുപ്പിച്ചതാരോ ?സമയം നടക്കുന്ന സൂചി കലഹവും കാതിൽ തറക്കുന്നു ഉച്ചം .ഇന്നലെ കണ്ടൊരു പ്രേതപടത്തിന്റെ കാഴ്ചകൾ കണ്ണിൽ കറങ്ങി.കൊച്ചിലെ ചോറുണ്ണാൻ അമ്മ പറഞ്ഞൊരു ഭൂത കഥകൾ തെളിഞ്ഞു.കൂമൻ്റെ കണ്ണിലെ കൂരിരുൾ മിന്നലിൽ ഭീതിതൻ നാമ്പൊന്നു കണ്ടു .വഴിയേ പോയൊരാ പൂച്ചയിൻ മുരളലിൽ കരളിലെ പ്രാവൊന്ന് കുറുകി പറന്നു പോയി. കാറ്റിൻ്റെ ശ്വാസ കുരുക്കിൽ ഒരു ആർത്തനാദം ചിലമ്പിച്ചിരുന്നോ?വാതിലിൽ പിന്നിലോ കട്