ഇത് എന്താ ഏട്ടാ ഇങ്ങനെ പറയുന്നേ രാവിലെ സിദ്ധു ഏട്ടൻ ഒരു പെൺകുട്ടിയുടെ ഫോട്ടോ അയച്ച് തന്നു അത് ആരാന്ന് വൃന്ദേച്ചിയോട് ചോദിച്ചപ്പോ ചേച്ചിയും പറഞ്ഞു സമയമാകുമ്പോൾ സിദ്ധു ഏട്ടൻ പറയുമെന്ന്. ഞാൻ അറിയാത്ത എന്തൊക്കെയാ ഇവിടെ നടക്കുന്നെ.എന്നോട് നിങ്ങൾക്ക് കാര്യം ഒന്ന് പറഞ്ഞാൽ എന്താ അവൾ അല്പം ദേഷ്യത്തോടെയാണ് ചോദിച്ചത്.എന്റെ വേദു നീ ഒന്ന് സമാധാനപെട്. ഏട്ടന്റെ കുട്ടി ദേഷ്യപ്പെടാതെ.മോളോട് വൈകാതെ തന്നെ സിദ്ധു എല്ലാം തുറന്നു പറയും നീ അതുവരെ ഒന്ന് വെയിറ്റ് ചെയ് കേട്ടോ. രാഹുൽ വേദുനെ ചേർത്ത് പിടിച്ച് പറഞ്ഞ് അവളുടെ കവിളിൽ ഒന്ന് പതിയെ തട്ടിയിട്ട് പുറത്തേക്ക് പോയി.വ