ശരത്തും ഗായത്രിയും പിറ്റേ ദിവസം ഉച്ചയോടെയാണ് ദേവർമഠത്തിൽ എത്തിയത്.ശരത്തിനെ കണ്ടപ്പോഴേക്കും സീത അവന്റെ അടുത്തേക്ക് വേഗം വന്ന് അവന്റെ കൈയിൽ പിടിച്ച് വലിച്ചുകൊണ്ട് ഒരു റൂമിലേക്ക് കയറി പോയി. ഗായത്രി എന്ത് ചെയ്യണമെന്ന് അറിയാതെ അവിടെ തന്നെ നിന്നു. അപ്പോഴേക്കും അവളുടെ അടുത്തേക്ക് ആദിയും സംഗീതും വന്നു. \"ഏട്ടത്തി എന്താ ഇങ്ങനെ നില്കുന്നെ പോയി ഒന്ന് ഫ്രഷ് ആയിട്ട് വാ ഇത്രയും ദൂരം യാത്ര ചെയ്ത് വന്നതല്ലേ\" സംഗീത് അത് പറഞ്ഞിട്ടും ഗായു പോവാതെ അവിടെ താന്നെ നിന്നു. ഗായുവിന് അവിടെ എന്താ നടക്കുന്നതെന്ന് അറിയാതെയുള്ള ടെൻഷൻ ആയിരുന്നു. \"ആദി നീ ഏട്ടത്തിയെ റൂമിലേക്ക്