മഹേഷ് തിരിഞ്ഞു നോക്കിയപ്പോൾ തന്നെ വേദനയോടെ നോക്കുന്ന ബദ്രിയെയാണ് കണ്ടത്.... അയാൾ അവനെ കണ്ടതും പൊട്ടിക്കരഞ്ഞു... ഒരുപാട് നേരം പിടിച്ചു നിർത്തിയ കണ്ണുനീർ അണപൊട്ടിയോഴുകി.... അദേഹത്തിന്റെ അവസ്ഥ കണ്ട് എങ്ങനെ ആശ്വസിപ്പിക്കും എന്ന് അറിയാതെ ബദ്രി നിസ്സഹായതയോടെ ഭിത്തിയിൽ ചാരി നിന്നു... ജാനകിയുടെ അയൽവാസി ബദ്രിയുടെ ഫ്രണ്ടാണ്...അവൻ വിളിച്ചു പറഞ്ഞപ്പോൾ മുതൽ നെഞ്ചിൽ തീയായിരുന്നു... പിന്നെ ഒന്നും നോക്കാതെ ഇങ്ങോട്ടേക്ക് തിരിച്ചു.....കുറച്ചു നേരം കഴിഞ്ഞു icu ന് ഇറങ്ങിവരുന്ന ഡോക്ടറെ കണ്ട് മഹേഷും ബദ്രിയും പ്രതീക്ഷയോടെ അടുത്തേക്ക് നടന്നു.. അവരെ കണ്ടതും ഡോക്ടർ ദയനീയമായി അ