\"മെഹര്ത്താത്ത നല്ല ചേച്ചി ആണ്.. ഞാൻ കണ്ടിട്ടുണ്ട്.. പറഞ്ഞില്ലേ.. നമ്മുടെ ഷൈലാമയുടെ ഇത്താത്ത ആണ്.. സായുന്നേ നന്നായി നോക്കിക്കോളും... \" ഒരു നിമിഷം കൃതി മൗനത്തെ കൂട്ട് പിടിച്ചു. \"പിന്നെ.. നിങ്ങൾ തമ്മിലും നല്ല ചേർച്ച ആയിരിക്കും\"പിന്നെയും ഷാജിയിൽ നിന്നു മറുപടി ഒന്നും കിട്ടാതായപ്പോൾ കൃതിക്കു നിരാശ തോന്നി. \"നേരം ഒരുപാട് വൈകി.. അവിടെ ചടങ്ങ് തുടങ്ങാറാകുന്നു. ഞാൻ ഇറങ്ങട്ടെ.\"ഷാജിയെ ഒരു മറുപടിക്ക് വേണ്ടി ഒന്ന് കൂടെ നോക്കി അവൾ. അങ്ങനെ ഒന്ന് അവനിൽ നിന്നു കിട്ടില്ല എന്ന് തോന്നിയപ്പോൾ മെല്ലെ എഴുന്നേറ്റു തന്റെ കാറിനെ ലക്ഷ്യമാക്കി അവൾ നടന്നു.സരിതലപ്പിൽ പിടി വീണപ്പോൾ ആണ്