\"അതുമതി... ഈ വാക്ക് ഞാൻ വിശ്വസിക്കുന്നു... ഇനി നമുക്ക് ഒന്നിച്ച് മുന്നോട്ടുപോകാം... അധികസമയം നമ്മൾ ഇങ്ങനെ സംസാരിക്കുന്നത് കണ്ടാൽ അത് നമുക്കുതന്നെ ആപത്താകും... എല്ലാം പറഞ്ഞപോലെ... \"രാമചന്ദ്രൻ നകുലന്റെയടുത്തുനിന്നും പുറത്തേക്ക് പോയി... എന്നാൽ ഇതെല്ലാം കൃഷ്ണ അറിയുന്നുണ്ടായിരുന്നു... അവൾ ചിരിയോടെ തന്റെ കാബിനിലേക്ക് നടന്നു... അടുത്ത ദിവസം രാവിലെ കൃഷ്ണയും രാജലക്ഷ്മിയും ഗീതുവും ആദിയേയും കൂട്ടി അമ്പലത്തിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു... \"ഇപ്പോൾ നമ്മളൊന്നും വേണ്ടല്ലേ കൂടെ... ആ എന്തുചെയ്യാനാണ്... സഹിക്കുകതന്നെ... \"ഉറക്കമെണീറ്റ് താഴേക്കുവന്ന സൂര്യൻ ച