\" ഏട്ടാ...... \" തന്റെ മുന്നിൽ നിന്ന് കരയുന്ന ഭാസ്കരനെ അനി വിളിച്ചു.....\" എനിക്ക്... എനിക്ക്.... ഒന്നുമറിയില്ലായിരുന്നു.... അവൾക്ക് എന്നോട് അങ്ങനൊരു ഇഷ്ടം ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു ഏട്ടാ..... \" അനിയുടെ വാക്കുകളിൽ പതർച്ച....\" അറിയാം.... അനി..... നിന്റെ മാനസികാവസ്ഥ എനിക്ക് മനസിലാകും.....ആരും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളാ ജീവിതത്തിൽ നടക്കുന്നത്.....നിന്നെ കണ്ട് കൊണ്ട്... നിന്റെയൊപ്പം വളർന്നവളല്ലേ..... അനീഷിനോടൊ ആകാശിനോടൊ എന്തിന് ആദിയോട് പോലും അവൾക്ക് നിന്നോടുള്ള അടുപ്പം ഉണ്ടായിരുന്നില്ലല്ലോ..... അവരും ചെറുപ്പം മുതലേ അവരുടെ കാര്യം നോക്കി അല്ലേ കഴിഞ്ഞിരുന്നത്