അവളോടിനി മറ്റൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാവുന്നത് കൊണ്ട്... അയാൾ മുറിക്ക് പുറത്തേക്കിറങ്ങി..... അപ്പോഴാണ് അനിയേ കാണുന്നതും...... ഒരു വിളറിയ ചിരിയോടെ നിൽപ്പുണ്ട്.... എല്ലാം കേട്ടുവെന്നത് വ്യക്തം..... \" എനിക്ക്.... എനിക്ക് പറഞ്ഞു കൊടുക്കാനെ കഴിയൂ അനി..... അല്ലാതെ തല്ലാനൊന്നും ഇനിയും പറ്റില്ല.....എല്ലാം കൊണ്ടും തകർന്നിരിക്കുവാ ആ കുഞ്ഞ്..... ഇനിയും നോവിക്കാൻ വയ്യ...... അവൾ പറഞ്ഞതൊക്കെ നീയും കേട്ടതല്ലേ.... ഇനിയും ഞാൻ എന്ത് പറഞ്ഞാ മനസിലാക്കിക്കേണ്ടത്.... പക്ഷെ ഒരുറപ്പ് ഞാൻ തരാം മോനെ....... ഒരിക്കലും ഭാഗ്യ.. അനിയുടെ ജീവിതം നശിപ്പിക്കില്ല..... ഒരിക്കലും അനിയേ... ഭാഗ്യ സ്വന്തമാക