\"എന്തായി..... കഴിഞ്ഞോ ജ്യോതി....\" കസ്റ്റമർക്ക് മുന്നിൽ കൂട്ടിയിട്ട തുണികൾ ഓരോന്നും മടക്കി വയ്ക്കുമ്പോഴായിരുന്നു ആ ചോദ്യം വന്നത്... തിരിഞ്ഞു നോക്കിയപ്പോൾ തന്റെ പിന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു....\" എപ്പോഴേ കഴിഞ്ഞു ലയ ചേച്ചി.... സംഭവം റെഡി ആയിട്ടിരിക്കുവാണല്ലോ... ഇന്നലെ തന്നെ വേണമെന്ന് പറഞ്ഞിട്ട്.... പിന്നെന്താ വരാത്തത്.... \" ചോദിക്കുന്നതോടൊപ്പം ഒരു കവർ ലയയെ ഏൽപ്പിച്ചു....\" ഇന്നലെ... ഓഫീസിൽ നിന്ന് വന്നപ്പോ ഒത്തിരി ലേറ്റ് ആയി ജ്യോതി അതാ... \" പറഞ്ഞ് കൊണ്ട് കവറിലെ തുണി കയ്യിലെടുത്തു...\" ഒന്ന് ഇട്ട് നോക്ക് ചേച്ചി... എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഇപ്പോൾ