എന്താ... എന്താ മമ്മി??? ജെറിൻ ആണ് അവളുടെ ഭാവമാറ്റം കണ്ട് ഓടി വന്നത്.... ജെറിൻ അപ്പൻ.... അപ്പൻ നമ്മള് ഇറങ്ങി കഴിഞ്ഞ് മയങ്ങി വീണു... നമുക്ക് പുറകെ തന്നെ മാത്യൂചായാൻ ഇവിടേക്ക് കൊണ്ട് വന്നു... ഇപ്പൊ icu വിലേക്കു കയറ്റി എന്ന്.... മുകളിലത്തെ ഫ്ലോറിൽ ഉണ്ട്... ഇതുവരെ ഒന്നും പറയാറായിട്ടില്ല... . അതും പറഞ്ഞു മിഷേൽ വീണ്ടും അവിടെ കിടന്ന ചെയറിൽ പിടിച്ച് നിന്ന്... ഞാൻ ....ഞാൻ പോയി നോക്കി വരാം... വേണ്ട മോനെ നീ ഇവിടെ വേണം... ഞാൻ മിയചെച്ചിയെ വിളിക്കാം ചേട്ടനെ വിടാൻ പറയാം... മമ്മിക്ക് പോകണോ അപ്പനെ കാണാൻ... കാണണം മോനെ .... പക്ഷേ എൻ്റെ മിലി... കർത്താവേ ഇത് എന്ത് പരീക്ഷണം ആണ്... മിഷേൽ സമാധാനം ഇല്ലാതെ അങ