\"പക്ഷേ നിന്നെ നിയമത്തിന് ഞങ്ങൾ വിട്ടുകൊടുക്കില്ല... നിന്നെ മാത്രമല്ല നിന്റെ കൂടെയുള്ള സുധാകരനേയും... അത്രയേറെ ഇവരെയെല്ലാം ദ്രോഹിച്ചവനാണ് നീ അതിനുള്ള ശിക്ഷ നീ അനുഭവിക്കണം... \"പെട്ടന്ന് ഭാസ്കരൻ താഴെകിടന്ന ഇരുമ്പുകമ്പിയെടുത്ത് ദത്തന്റെ തലക്കുനേരെ വീശി... എന്നാൽ അങ്ങനെയൊരാക്രമണം പ്രതീക്ഷിച്ചപോലെ ദത്തൻ ഒഴിഞ്ഞുമാറി... ഈ സമയം സൂരജ് അയാളെ ചവിട്ടി... ഭാസ്കരമേനോൻ തെറിച്ചു വീണു... സൂരജ് അയാളെ പൊക്കിയെടുത്ത് ഭിത്തിയിൽ ചേർത്തുനിർത്തി... എന്റെ അമ്മാവന്റെ സ്ഥാനമാണ് നിങ്ങൾക്ക്... പക്ഷേ ആ സ്ഥാനം ഞാൻ വേണ്ടെന്നു വച്ചു... ഇവിടുന്ന് ഓവർസ്മാർട്ടായാൽ പുറത്തുപോകുന്നത് നിങ്ങ