അലക്സിന്റെ ജീപ്പ് പള്ളിമുറ്റത്ത് വന്നു നിന്നു.\"വാ... യിറങ്ങ്.. \" അലക്സ് പറഞ്ഞതും ജീപ്പിൻറെ മുൻ സീറ്റിൽ നിന്ന് അമ്മു പുറത്തേക്കിറങ്ങി. മനോഹരമായ പള്ളിയിൽ പഴമയുടെയും പുതുമയുടെയും മോഡി ഒന്നിച്ചു നിന്നിരുന്നു. അവിടെ ആ ഭംഗി ആസ്വദിച്ച് അവൾ നിൽക്കുമ്പോഴാണ് അലക്സിന്റെ കൈകൾ അവളുടെ കയ്യിൽ പിണഞ്ഞത്. അതുകണ്ട് അവളൊന്നു ഞെട്ടി അലക്സിനെ നോക്കി. \"അകത്തേക്ക് വാ.. എന്തു നോക്കി നിക്കാ..\" അവൻ വിളിച്ചു. അവൻ അവളുടെ കൈപിടിച്ച് പള്ളിയിലെ പടവുകൾ കയറുമ്പോൾ അവളുടെ നോട്ടം അവനിൽ തന്നെയായിരുന്നു. പടവുകൾ കയറിയപ്പോൾ തോന്നിയ ക്ഷീണം അറിയാതെ അവനിൽ ലയിച്ചു കൊണ്ട് അവൾ നടന്നു. അവർ ഒന്ന