ഗ്രേസിന്റെയും വില്ലിയുടെയും കല്യാണം ഉറപ്പിക്കുന്ന ദിവസം അങ്ങനെ വന്നെത്തി.എല്ലാവരും തിരക്കിൽ ആയ സമയം നോക്കി റാണി അമ്മുവിനെ കൊണ്ട് അവളുടെആഗ്രഹം പോലെ കുരുവികൂട്ടിലെ വീട് കാണിക്കാൻ കൊണ്ടു പോയി.\"ദാ.. ഇതാണ് നിന്റെ ഡാഡിയുടെ വീട്.. \" കാറ് കുരിവികൂടു വീടിനു മുന്നിലെ വഴിയിൽ അധികം ആരും ശ്രദ്ധിക്കാത്ത ഭാഗത്തു നിർത്തി റാണി പറഞ്ഞതും അമ്മു കണ്ണുകൾ വിടർത്തി അവിടം ഒക്കെ നോക്കി.ഡാഡി പറഞ്ഞു കേട്ട ഡാഡിയുടെ വീട്.. അത് അവൾ കണ്ണിമ വെട്ടാതെ നോക്കി നിന്നു. കടയാടിയിലെ പോലെ തന്നെ വളരെ വലിയ വീടാണ്. പക്ഷേ പുതുതായി പണി കഴിപ്പിച്ചത് അല്ല. തറവാട് വീടാണ്. പക്ഷേ നല്ലത് പോലെ സൂക്ഷിച്ച