ജറിൻ്റെ വീട്ടുകാരുടെ എതിർപ്പു ഉണ്ടായിരുന്നു എങ്കിലും മിഷേൽ അവളുടെ വാക്കുകളിൽ ഉറച്ചു നിന്നു... മിലിയേ സ്വന്തം വീട്ടിലേക്ക് തന്നെ കൊണ്ട് പോകും എന്ന് അവള് തീർത്ത് പറഞ്ഞു... കൂടെ ജെറിൻ്റ് സപ്പോർട്ട് കൂടി ആയപ്പോൾ അവൾക്ക് ഒന്നിനോടും പേടി തോന്നിയില്ല.... മിഷേൽ ഞാൻ പറയുന്നതിനെ മറ്റൊരു രീതിയിൽ എടുക്കേണ്ട... പ്രസവ ശ്രുസൂഷ ശരി ആയില്ല എങ്കിൽ ജീവിത കാലം മുഴുവൻ പിന്നെ പ്രശ്നങ്ങൾ ആണ്... അത് ശരി ആണ് ചേച്ചി... ഞാൻ അവൾക്ക് വേണ്ടത് എല്ലാം ചെയ്യാം.. അതല്ല... അപ്പൻ ഹോസ്പിറ്റലിൽ ആയ സ്ഥിതിക്ക്.... അത് കുഴപ്പം ഇല്ല... അപ്പൻ അല്ലല്ലോ അവളുടെ കാര്യം നോക്കണ്ടത്... പിന്നെ ഞങൾ മൂന്നുപേരുണ്ടല