എന്തായാലും ഞാൻ മറ്റന്നാൾ ഒന്ന് പോയി നോക്കട്ടെ...... എന്നിട്ട് തീരുമാനിക്കാം....... എന്താ..... നിൻ്റേയും മാധുരിയുടേയും കാര്യം ഞാൻ അച്ചുവിനോട് സംസാരിക്കട്ടെ......? എന്തുപറഞ്ഞാലും അച്ഛൻ എന്തിനാ അച്ചൂനോട് ചോദിക്കുന്നെ....? അച്ഛന് സ്വയം തീരുമാനിക്കാൻ അറിയില്ലേ........? എപ്പോഴും, അച്ചു..... അച്ചു..... ഇതു തന്നെയുള്ളൂ....... അവൾ, ഇവിടെ വന്നത് അച്ചു ഉള്ളതുകൊണ്ട് മാത്രമാണ്..... അവന്, അവൾ സഹോദരിയാണ്...... അപ്പോൾ പിന്നെ അവനോട് അല്ലാതെ അവളുടെ കാര്യം വേറെ ആരോടാണ് ചോദിക്കുന്നത്........ നിനക്കെന്താ... അച്ചൂനോട് ഇത്ര ദേഷ്യം....... എന്താ....., അച്ചു എന്തെങ്കിലും നിന്നോട് ചോദിച്ചോ.....? ഏയ്...... ഇല്ല..... പിന്നെന്താ.....? ഒന