എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന രീതിയിൽ ആയിരുന്നു എല്ലാവരും നിൽക്കുന്നത്...എന്നാൽ ഈ സമയം വേണു കാറിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്.. അവൻ അവരുടെ കൂടെ ക്ഷേത്രതിനകത്തു കയറിയില്ല.. അവൻ അവരെയും കാത്തു കാറിൽ ഇരുന്നു.. പൂജാരി ഓരോരുത്തരുടെയും കയ്യിൽ തന്റെ കയ്യിൽ ഉള്ള ദ്വാരമിട്ട നാരങ്ങ കൊടുത്തു..അദ്ദേഹം മായയുടെ അരികിൽ വന്നതും.... \"അരുത് അവൾക്ക് കൊടുക്കേണ്ട ആവശ്യമില്ല കാരണം അവൾ എന്റെ മകളുടെ കൂട്ടുകാരി ആണ് അല്ലാതെ ഞങ്ങളുടെ കുടുംബത്തിലെ ഒരു അംഗം അല്ല...\" ഗംഗാദേവി പറഞ്ഞു \" അങ്ങനെ പറയരുത് ഇപ്പോൾ ഇവളും ഇവിടേയ്ക്ക് നിങ്