ഭാഗം 16തന്റെ ക്യാബിനിൽ ഇരുന്നു മഹാദേവൻ ചിന്തിച്ചു കൊണ്ടേ ഇരുന്നു. ഗിരിയുടെ മരണം തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു.. കഴിഞ്ഞ ദിവസം വൈകിട്ട് വീട്ടിൽ നിന്നും പോകുമ്പോൾ വരെ ഒരു കുഴപ്പവും ഇല്ലാതെ ഇരുന്നവൻ ആണ്. അതും സ്വാഭാവിക മരണം ഒന്നുമല്ല.. ആരോ കൊന്നതാണ്.. മഹാദേവന് തലയ്ക്കു ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി. പണ്ട് ഇത് പോലെ പ്ര കൊടുങ്കാറ്റു വന്നതാണ്.. അത് ശാന്തമാക്കാൻ കുറെ കഷ്ടപ്പെട്ടു.. എത്ര ജീവനുകൾ, എത്ര ജീവിതങ്ങൾ.. അതിനു ശേഷം കുറെ വര്ഷങ്ങളായി എല്ലാം ശാന്തം ആയിരുന്നു. ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. ഇപ്പോൾ വീണ്ടും കൊടുങ്കാറ്റിന്റെ ലക്ഷണങ്ങൾ ക