Aksharathalukal

Aksharathalukal

എലിസബേത്ത്

എലിസബേത്ത്

0
920
Fantasy
Summary

🟥 രവി നീലഗിരിയുടെ നോവൽ      ©️അധ്യായം രണ്ട്       പുറത്ത് നേർത്ത ചാറ്റൽ മഴയുണ്ട്. ജനലഴികൾക്കിടയിലൂടെ ഒരു തണുത്ത കാറ്റും മുറിയിലേക്ക് കടന്നു വരുന്നുണ്ട്. ജനലിന് പുറത്തെ കട്ടി പിടിച്ച് കിടക്കുന്ന ഇരുട്ടിലേക്ക് സോളമൻ നോക്കിക്കിടക്കാൻ തുടങ്ങിയിട്ട് ഏറെ നേരം കഴിഞ്ഞിരിക്കുന്നു.       സമയമെത്രയായി കാണും. രണ്ടോ അതോ മൂന്നോ ? കുറച്ചു ദിവസങ്ങളായി ഉറക്കം വെളുപ്പാൻ കാലങ്ങളിലാണ്. നീണ്ട രാത്രി മുഴുവൻ ഉറക്കത്തെ കാത്തു കിടക്കുന്നു. കണ്ണിന്റെ ഓരങ്ങളിലേക്ക് ഉറക്കത്തിന്റെ ഒരു നൂലിഴയെങ്കിലും കടന്നുവരുന്നേയില്ല. ഓരോ രാത്രികളും അവസാനിക്കുമ്പോൾ സോളമൻ കൈ