മഴ അപ്പോഴും ചെറുതായി പെയ്തു കൊണ്ടിരുന്നു. പണി ആയുധങ്ങൾ കുത്തി നിറച്ച സഞ്ചിയുമായി അയാൾ ആ പടവരമ്പിലൂടെ ധൃതിയിൽ നടന്നു നീങ്ങി. കുറച്ചു നടന്നപ്പോൾ പാടത്തിലെ ചളിയിൽ ഒരു സ്കൂൾ ബാഗും ഒരു ചോറ്റുപാത്രവും കിടക്കുന്നത് അയാളുടെ കണ്ണിൽ പെട്ടു. തെല്ലോന്ന് പരിഭവിച്ച് കൊണ്ട് അയാൾ നടത്തത്തിന്റെ വേഗത കൂട്ടി. വീട്ടിലെത്തിയപ്പോഴേക്കും മഴ കനത്തിരുന്നു. സഞ്ചി ഉമ്മറപടിയിൽ വച്ച് അയാൾ അകത്തേക്ക് കയറി. ഭാര്യ ഇപ്പോഴും അടുക്കളയിൽ നിന്ന് പുറത്തിറങ്ങിയില്ലേ എന്ന ഭാവത്താൽ അയാൾ അടുക്കളയിലേക്ക് പോയി.\'\' നിങ്ങൾ പോരുന്ന വഴിയിൽ മോളെ കണ്ടായിരുന്നോ? \" അയാളെ കണ്ട പാടെ ഭാര്യ ചോദിച്