Part 1✍️ഏറെ നേരത്തെ യാത്രക്കൊടുവിൽ എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ് എത്തിക്കഴിഞ്ഞിരുന്നു. സമയം 5 30 യോട് അടുത്ത് കഴിഞ്ഞിരിക്കുന്നു. പത്തു മിനിറ്റോളം നടക്കണം എൻ്റെ വീട്ടിലേക്കെത്തുവാൻ. റോഡിൻ്റെ എതിർ വശത്തായി വിശാലമായ നെൽപാടമാണ്. ഈ ഗ്രാമത്തിൻ്റെ സൗന്ദര്യം ഇവിടുത്തെ പാടങ്ങളും ചെറിയ ചെറിയ തോടുകളും ആണ്. സൂര്യൻ സിന്ദൂരം ചൂടിയ നവവധുവിനെ പോലെ അസ്ഥമിക്കാനായി ഒരുങ്ങുകയാണ്. കിളികൾ അവരുടെ പോനോമനകളെ തേടി കൂട്ടിലേക്ക് പറക്കുകയാണ്. കിളികളുടെ മധുരമായ നാദം സായന്തനത്തിൻ്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടി. പ്രഭാകരേട്ടൻ്റെ ചായകs എത്തിയപ്പോൾ ഉള്ളിൽ എന്തിനില്ലാത്