\"പിന്നെ കഞ്ഞി കൊണ്ടുവരുന്ന സമയത്ത് ചൂടുവെള്ളം കൊണ്ട് മേലൊക്കെ തുടക്കാം... ഇനി അതിന് വല്ല ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൾ നേരത്തെ പറഞ്ഞില്ലേ ഒരു ഭാര്യയുടെ കടമയാണ് അതെന്ന്... അങ്ങനെ കരുതിയാൽ മതി... ഭാര്യ തുടച്ചുതരുവാണെന്ന് മനസ്സിൽ കരുതിക്കോ... \"അതു പറഞ്ഞ് ഭദ്ര നടന്നു... അവൾ പറഞ്ഞത് കേട്ട് അന്ധാളിച്ചു നിൽക്കുകയായിരുന്നു അച്ചു... അച്ചു മാത്രമല്ല... കുളികഴിഞ്ഞ് വരുകയായിരുന്ന കിച്ചുവും ഞെട്ടി... കിച്ചു അച്ചുവിന്റെ മുറിയിലേക്ക് ചെന്നു... \"അച്ചുവേട്ടാ... എന്താണ് ഇതൊക്കെ... ചേച്ചി പറഞ്ഞതിന്റെ പൊരുളെന്താണ്... \"\"അതാണ് എനിക്കും മനസ്സിലാവാത്തത്... ചിലപ്പോൾ അവൾ ഒരുപമയായി പ