ഒരു രാമഴയായി നീ പൊഴിഞ്ഞു വീണതിന്നലെ എന്റെ മനസിൻ ഊഷരഭൂവിലേക്കായിരുന്നു…..ഒരു സ്വാന്തന ഗീതം പോലെ കുളിർക്കാറ്റിൻ തലോടലായ്...തണുവോലും പുലർകാലത്തിൽനിഹാരം പുതച്ചുറങ്ങും പുൽ നാമ്പിൽ ചിരിതൂകും സൂര്യ രശ്മിയായ്…..നീ വന്നതെനിക്കായി മാത്രം….തുറക്കുന്നുവോ രാഗാർദ്രമെൻ മൗനത്തിൻ ചില്ലു ജാലകം നീ….!!പൂക്കുന്നുവോഒരു വസന്തം ഇന്നെന്നിലും….!!ചിരാതുകൾ മിഴിചിമ്മുമീ സന്ധ്യയിൽ ഉണരുന്നുവോ എന്നിലും പുതിയ രാഗ താളങ്ങൾ….!! ഇന്നെന്റെ മൺവീണയിൽ നീ ശ്രുതി ചേർത്തു പാടുന്ന രാഗങ്ങൾ ഒക്കെയും അനുരാഗ ഗാനങ്ങൾ മാത്രമല്ലയോ….!ഒരു കനവായി നീ മാറിടുമ്പോൾ ഇടനെഞ്ചിൽ നോവിന്റെ രാമഴക്കാല