ഗൈനക്കോളജിസ്റ്റിനെ കാണാനുള്ള ചെയറിന് മുന്നിൽ കാത്തിരിക്കുമ്പോൾ പതിവ് പോലെ അയാളുടെ കണ്ണിൽ പ്രതീക്ഷയുടെ ഒരു തരി പോലും അവശേഷിച്ചിരുന്നില്ല ..അയാൾ കൂടെ ഇരിക്കുന്ന പെണ്ണിനെ നോക്കിയപ്പോൾ അവിടെ അത് ആവോളം ഉണ്ടായിരുന്നു താനും... ആ കണ്ണുകൾ അടുത്തിരിക്കുന്ന കുഞ്ഞിലേക്കും പിന്നെ നിറവയറോടെ ഇരിക്കുന്ന സ്ത്രീയിലേക്കും നീളുന്നത് കണ്ട് അയാൾ കണ്ണുകൾ മുറുക്കി അടച്ചു...അയാളുടെ ചിന്തകൾ അവളെപ്പറ്റി മാത്രമായിരുന്നു... പതിവ് പെണ്ണുകാണലിനായി അവിടെ എത്തിയപ്പോൾ കണ്ടത് ഇല്ലാത്ത പ്രായം തോന്നിപ്പിക്കാൻ സാരിയൊക്കെ ഉടുപ്പിച്ച് നിർത്തിയേക്കുന്ന ഒരു പത്തൊൻപതുകാരിയെ... ചായ ത