പാർട്ട് -4രാവിലെ തൊട്ടു പെണ്ണ് എന്റെ കയ്യിൽ നിന്നും മുങ്ങി നടപ്പ് ആയിരുന്നു. രാവിലെ കണ്ടിട്ട് പിന്നെ കണ്ടതേ ഇല്ല. ഉച്ചക്ക് ഭക്ഷണം കഴിച്ച് അവളും അമ്മുവും പുറത്തോട്ടു പോയി.ഞാൻ ബാൽക്കണിൽ പോയി ഇരുന്നു. ഇളം കാറ്റിൽ കണ്ണുകൾ താനെ അടഞ്ഞ് പോയി. താഴെ നിന്നുള്ള ബഹളം കേട്ടാണ് കണ്ണ് തുറന്നത്. രണ്ടുപേരും എന്തോ പറഞ്ഞു ചിരിക്കാണ്. ചിരിക്കുമ്പോൾ വിടരുന്ന അവളുടെ നുണക്കുഴികളും ഉണ്ടകണ്ണുകളും കാണുമ്പോ കടിച് തിന്നാൻ തോന്നും.സാഹചര്യം അനുകൂലം അല്ലാത്തത് കൊണ്ട് ഞാൻ അടങ്ങി 😌😌ഒരു നിമിഷം അവളിൽ മാത്രമായി ഞാൻ ഒതുങ്ങി.ഉച്ച ആയപ്പോ തൊട്ട് എനിക് ബോർ അടിക്കാൻ തുടങ്ങിയ