പിന്നീട് ഓനെ പലവട്ടം കണ്ടെങ്കിലും കണ്ട ഭാവം പോലും ഇല്ലാതെ പോവുന്നതിൽ ഉള്ളിലൊരു നീറ്റൽ അനുഭവപ്പെട്ടു തുടങ്ങി... അങ്ങനെ ഇരിക്കെയാണ് കാലോത്സവ തീയതി അന്നൗൻസ് ചെയ്തത്.. എല്ലാരും ഓരോ പരിപാടി ഒക്കെ ആയി തിരക്കായി.. ഷാനുവിന്റെ നിർബന്ധത്തിനു വഴങ്ങി ഞാനും കവിത രചന മത്സരത്തിന് ചേർന്നു.. അങ്ങനെ കലോത്സവം വന്നെത്തി ഓരോ പരിപാടി കഴിയുമ്പോഴും കയ്യടികളും കൂകി വിളികളും കൊണ്ട് സദസ്സ് നിറഞ്ഞു.. \"ഏയ് അയിശു സ്റ്റേജിൽ ആരാന്ന് നോക്ക് മോളെ...\" മാഹിൻ... ഓൻ ന്താ സ്റ്റേജിൽ \"ഓൻ മാപ്പിളപ്പാട്ട് പാടാൻ വന്നതാ അയിശു.. ഞങ്ങൾ വായും പൊളിച്ചു നോക്കി നിക്കേ ഓൻ പാടി തുടങ്ങി... \"മാണിക്യ മലരായ