പ്ലസ് ടു നല്ല മാർക്കിൽ ജയിച്ചെങ്കിലും വലിയ സന്തോഷം തോന്നിയില്ല.. വിരസമായ ദിവസങ്ങളുടെ ആവർത്തനം..ഒരു പ്രതീക്ഷയും നൽകാതെ ജീവിതം തള്ളി നീക്കി.. എന്തെന്നില്ലാത്ത ഒരു ശൂന്യത എന്റെ ഓരോ നിമിഷങ്ങളെയും പൊതിഞ്ഞു.. ജീവനെ പച്ചയായി മുറിക്കുമ്പോലെ വേദന ഉള്ളിൽ പടർന്നു കൊണ്ടേ ഇരുന്നു.. ഉള്ളിലെ വേദനകൾക്ക് ശമനം നൽകാൻ ഞാൻ എഴുത്തിനെ കൂട്ടു പിടിച്ചു.. എന്തൊക്കെയോ എഴുതി കൂട്ടി.. എനിക്ക് വേണ്ടി ഷാനി കോളേജിൽ ചേരാൻ വാശി പിടിച്ചു ഓളെ വീട്ടിൽ വാദിച്ചു.. അങ്ങനെ അവസാനം സമ്മതിച്ചു.. ഞങ്ങൾ രണ്ട് പേരും ഒന്നിച്ച് ഗവണ്മെന്റ് കോളേജിൽ ബി.എസ്. സി കമ്പ്യൂട്ടർ സയൻസ് എടുത്തു.. ഉള്ളിലെ കനൽക്കട