ധനു മാസത്തിലെ തണുപ്പേറിയ ഒരു ദിവസം… ലോകം മുഴുവൻ മറ്റൊരു പുതുവർഷം കൂടെ വരവേൽക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം..ഒരുവർഷം മുൻപത്തെ പുതുവർഷദിനത്തിൽ രേഷ്മയെയും കൊണ്ട് ഒളിച്ചോടി ഒരു ജീവിതം തുടങ്ങുമ്പോൾ ഒരിക്കൽ പോലും കരുതിയില്ല ഈ വർഷത്തെ പുതുവർഷം പുലരും മുൻപേ എല്ലാം തകർന്നവനായി പരുന്തും പാറയുടെ സൂയിസൈഡ് പോയന്റിന്റെ ആഴമളക്കാൻ പോകുമെന്ന്..അന്നും പരുന്തുംപാറയിൽ മഞ്ഞ് പൊഴിഞ്ഞിരുന്നു.. ഉദിച്ചു നിൽക്കുന്ന പൂർണചന്ദ്രൻ പൊഴിച്ചു തന്ന നിലാവിനെ പോലും തന്നിലേക്ക് എത്താതെ കോടമഞ്ഞു തടഞ്ഞു…ഇലചാർത്തിൽ നിന്നു ദേഹത്തേക്ക് ഇറ്റ് വീഴുന്ന മഞ്ഞു തുള്ളികളിൽ കുളിർത്ത