സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 53 അപ്പോൾ അഗ്നി ദോശ ചുടുക ആയിരുന്നു. അഞ്ചെണ്ണം ചുട്ടതും അവൻ സ്റ്റൗ ഓഫ് ചെയ്തു. പിന്നെ ചുട്ടു വച്ച ദോശയും ആയി തിരിഞ്ഞപ്പോൾ തന്നെത്തന്നെ നോക്കി നിൽക്കുന്ന സ്വാഹയെയാണ് കണ്ടത്. അവളുടെ വേഷം കണ്ട് അവൻ ചോദിച്ചു. “നീ എവിടെ പോവുകയാണ് ഈ രാത്രിയിൽ?” “ഞാൻ എവിടെ പോകാൻ? ഇത് എൻറെ ഫ്ലാറ്റാണ്. അഗ്നി വേഗം ഇറങ്ങി പോകാൻ നോക്ക്. താനെന്താ ഇത് തൻറെ ഫ്ലാറ്റ് പോലെയാണല്ലോ പെരുമാറുന്നത്?” എന്നാൽ അവൻ അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ മെല്ലെ അവളുടെ അടുത്തേക്ക് വന്നു പറഞ്ഞു. “നീ എന്തിനാണ് ഇത്ര നേരം ഇട്ടിരുന്ന ഡ്രസ്സ് മാറിയത്? ഇതിലും നന്നായി നിനക്ക് ചേരു