ആഴ്ചയിൽ ഒന്നോ രണ്ടോ തവണയൊക്കെ രതീഷേട്ടൻ വിളിക്കും. നിമിഷങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ആ സംസാരങ്ങൾക്കു വേണ്ടി പോലും രണ്ടറ്റത്ത് ഞങ്ങൾ രണ്ടു പേരും കാത്തിരിക്കുന്നു. പതിഞ്ഞ ശബ്ദത്തിൽ ശ്വാസം അടക്കിപ്പിടിച്ച് സംസാരിക്കുന്നതു കേൾക്കാം. എത്ര നാൾ മുന്നോട്ട് പോകും ഇങ്ങനെ ? ഒന്നും അറിയില്ല. കഴിഞ്ഞ ഒരു മാസം കൊണ്ട് പോയി കാണാവുന്ന രാഷ്ട്രീയക്കാരെ ഒക്കെ പോയി കണ്ടു. എല്ലാവരും പറയും നോക്കാം ... ശരിയാക്കാമെന്ന്. അവരെ കണ്ടും വിളിച്ചും കുഴയുമ്പോൾ അടുത്തത് ആരെ കാണണമെന്നു പോലും എനിക്കറിയില്ല. പത്താം ക്ലാസിനപ്പുറം പഠിച്ചിട്ടില്ല. മലയാളം അല്ലാതെ മറ്റൊരു ഭാഷയ