അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റുകൊണ്ടു സാരിയുടെ മുന്താണിതുമ്പെടുത്തു എളിയിൽ തിരുകി ഭരതനാട്യകാരിയെപോലെയായി മാറുന്നത് കണ്ടപ്പോൾ തന്നെ ശീതസമരം അവസാനിപ്പിച്ചു ഭക്ഷണം വിളമ്പാനുള്ള പുറപ്പാടാണെന്ന് അയാൾക്ക് മനസ്സിലായി….!അവളുടെ ടിഫിൻബോക്‌സിൽ താളം പിടിച്ചുകൊണ്ടു അയാളും കട്ടിലിൽനിന്നും വേഗം എഴുന്നേറ്റു മേശയ്ക്കടുത്തുള്ള സ്റ്റൂളിൽ സ്ഥാനംപിടിച്ചശേഷം അവളുടെ ടിഫിൻ ബോക്സ് തുറന്നു .“ഇന്നലെയുണ്ടാക്കിയ തണുത്ത ചോറും കറിയുമാണ് അതിലുള്ളത്……അസുഖമുള്ളവർ അതുകഴിച്ചശേഷം അസുഖം വല്ലതും കൂടിപ്പോയാൽ ഞാൻ ഉത്തരവാദിയല്ല…..”കഴുകിയ പ്ലേറ്റെടുത്ത് അവിടെ മുന്നിലേക്