രണ്ടുമാസം പിറകിലെ ചില രംഗങ്ങൾ ഒരു സിനിമയിലെന്നപോലെ അവളുടെ മനസിലൂടെ മിന്നിമറഞ്ഞു. ബാങ്കിൽനിന്നും ജപ്തിയുടെ നോട്ടീസുകിട്ടിയത്തിന്റെ പിറ്റേദിവസം സാലറിയിൽ നിന്നും കുറേശ്ശേയായി പിടിച്ചോളൂ എന്ന വ്യവസ്ഥയിൽ താൻ ആദ്യദിവസം അമ്പതിനായിരം രൂപ വായ്‌പ ചോദിച്ചതും ഒരു കുറുക്കന്റെ കൗശലത്തോടെ അയാൾ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞതും…..! രണ്ടാമത്തെ ദിവസം അങ്ങനെയൊരു വകുപ്പില്ലെന്നു കാബിനിൽ വിളിച്ചുകൊണ്ടു അയാൾ പറഞ്ഞപ്പോൾ താൻ അയാളുടെ മുന്നിൽ നിന്നും കരഞ്ഞത്…… ! അന്നു വൈകുന്നേരം വീണ്ടും കാബിനിലേക്ക് വിളിച്ചുകൊണ്ടു ആവശ്യമില്ലാതെ കുറെ നേരമ്പോക്കുകൾ പറഞ്ഞത്……! മറ്റൊരു ദി