കണ്ണുനീർ മങ്ങിയ കാഴ്ചയിലൂടെ അവൻ കണ്ടു ദൂരെ Icu വിന് മുന്നിൽ തകർന്നിരിയ്ക്കുന്ന തന്റെ കുടുംബത്തെ...\"അച്ഛാ..\"അവിടെ ഒരറ്റത്തായി ഇരിയ്ക്കുന്ന മാധവന്റെ ചുമലിൽ കൈ വച്ച് അപ്പു വിളിച്ചു..അപ്പുവും കരഞ്ഞു പോയിരുന്നു.. വിനു വന്നു അപ്പുവിനെ പിടിച്ചു അടുത്തുള്ള ഒരു കസേരയിലേയ്ക്കിരുത്തി..രണ്ടു കൈ കൊണ്ടും മുഖം പൊത്തി കരയുകയായിരുന്നു അപ്പു.. ഒരു ആശ്വാസത്തിനെന്നോണം വിനു അവന്റെ പുറത്തു പതുക്കെ തടവിക്കൊണ്ടിരുന്നു... കരച്ചിൽ ഒന്നടങ്ങിയപ്പോൾ അവൻ മുഖമുയർത്തി..\"വേണി..\"\"ലതിക്കാന്റി കുഴഞ്ഞു വീണിരുന്നു... ആന്റിയെ ഡ്രിപ് ഇട്ട് റൂമിലേയ്ക്ക് മാറ്റി.. മാധുരിയും വേണിയും അവിടെയാണ്..\"