🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം ഇരുപത്തിയെട്ട് ഏറെ പഴകിയ ഓടിട്ട ഒരു കെട്ടിടം. ചുറ്റും വീടുകളൊ മനുഷ്യവാസമോ ഉള്ളതായി തോന്നിയില്ല. പോലീസ് സ്റ്റേഷന് മുൻപിലുള്ള പൊട്ടിയടർന്ന ടാറിട്ട റോഡിലൂടെ വല്ലപ്പോഴും മാത്രം വണ്ടികൾ പോകുന്നത് കണ്ടു. ജോസ്മി കണ്ട അതേ കാഴ്ച്ചകൾ. സോളമൻ വരാന്തയിൽ ഒതുങ്ങി നിന്നു. രമേശനെ ഒന്ന് കാണണമെന്ന് ഒരു പോലീസുകാരനോട് പറഞ്ഞയച്ചിട്ട് കുറച്ച് സമയമായി. " സാറ് സ്വല്പം തിരക്കിലാണ്.." " സാരല്യ..ഞാൻ കാത്ത് നില്ക്കാം." അകത്ത് നല്ല തിരക്കാണെന്ന് തോന്നുന്നു. പോലീസുകാർ തിരക്ക് പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും ന