പേടിയോടെ ആണ് റൂമിലേക്ക് പോയത്. ഓഫീസ് ഏരിയ യിൽ മഹിയേട്ടൻ ഉണ്ടായിരുന്നു.ആ താൻ വന്നോ. ഇതെന്താ പാലൊക്കെ ആയിട്ട്. ഓ അമ്മയുടെ പരുപാടി ആയിരിക്കും. താൻ കിടന്നോ. എനിക്ക് കുറച്ചു വർക്കുണ്ട്.കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല. ഏറെ വൈകി എപ്പോഴോ ആണ് ഏട്ടൻ വന്ന് കിടന്നത്. മറുവശത്തേക്ക് ചരിഞ്ഞാണ് കിടപ്പ്. വലിയ ബെഡിൽ ഇരു ധ്രുവങ്ങൾ പോലെ. എന്നെ ഒന്ന് നോക്കിയത് പോലുമില്ല. എപ്പോഴാണ് ചിന്തകൾ കഴിഞ്ഞ് ഉറങ്ങിയത് എന്നറിയില്ല.🍀🍀🍀🍀🍀🍀പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ അടുത്ത് മഹി ഏട്ടൻ ഇല്ല. എഴുനേറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു. അമ്മ പൂജ മുറിയിൽ ഉണ്ട്. ചെറിയ പ്രാർത്ഥന.മോളെന്താ