🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിയാറ് നെല്ല് വിളഞ്ഞ് കിടക്കുന്ന വയലുകൾ. പാടവരമ്പിലൂടെ നടന്ന് പോകുന്ന രണ്ട് മൂന്ന് കുട്ടികൾ. സ്കൂളിലേക്കായിരിക്കണം. ഇളവെയിലിൽ തിളങ്ങുന്ന ഇലത്തുമ്പുകളിലെ മഞ്ഞിൻ കണങ്ങളെ നോക്കി ജോസ്മി വെറുതെ നിന്നു. പകൽ വെളിച്ചം മുഖത്ത് വീഴുന്നത് ഒരു പാട് ദിവസങ്ങൾക്ക് ശേഷമാണെന്ന് അവൾക്ക് തോന്നി. കാറ്റും വെളിച്ചവും കടക്കാതെ മുറിയിലടച്ചിരുന്ന ദിവസങ്ങൾ. വിദൂരതയിൽ മറഞ്ഞുപോയ ഏതോ ഒരു ജന്മം പോലെ. വിലപ്പെട്ടതൊക്കെയും നഷ്ടപ്പെട്ട ഒരു പൂർവ്വ ജന്മം.. " പോകാം.."സോളമൻ അവളുടെ പുറകിൽ വന്ന് നിന്നത് അവളറിഞ്ഞില്ല