Aksharathalukal

Aksharathalukal

മഴവെള്ളം

മഴവെള്ളം

4
497
Love Fantasy
Summary

മേഘത്തിൻ കൈവിട്ട് താഴേക്ക് വീണു പച്ചിലക്കുമ്പിളിൽ പൊട്ടിച്ചിരിച്ചു   പുൽനാമ്പുകളിൽ ഈറൻ പകർന്നു മണ്ണിന്റെ  ചൂടാറ്റിച്ചാലിട്ടൊഴുകികുന്നിൻ ചരിവിലൂടൂർന്നിറങ്ങി കല്ലിടുക്കിൽ കുതിച്ചുപാഞ്ഞു കളിവള്ളം മറിച്ചിട്ടു കുഴിയിൽപെട്ട് നിലവിളിച്ചു ആറ്റുവഞ്ചിയിൽ തട്ടിത്തടഞ്ഞു ചരലിനുമീതേ ഓടിമറിഞ്ഞു കൈക്കുമ്പിൾ കുളം നിറച്ചു കൈത്തോട്ടിൽ വിശ്രമിച്ചു പുൽമേട് കടന്നു പൂമണം കവർന്നു പുഴ കണ്ട് മനം നിറഞ്ഞു ഓളങ്ങൾ ചാഞ്ചാടി തീരമണഞ്ഞു ഒത്തിരിയൊത്തിരി നേരം കഴിഞ്ഞു.....വഴിയിലവളുടെ പാദം പുണർന്നിരിയ്ക്കാം സ്വർണക്കൊലുസിൽ ചുംബിച്ചിരിയ്ക്കാം

About