അമർ | Part 6 തുടർക്കഥ Written by Hibon Chacko ©copyright protected അപ്പോഴേക്കും കിച്ചണിൽനിന്നും പൊതിച്ചോറുമായി ഒരാൾ എത്തി. അതുവാങ്ങി പണം ഏൽപ്പിച്ച് തിരികെ അതുമായി പ്രവീൺ സ്റ്റേഷനിൽ അമറിന്റെ അടുത്തെത്തി. അവനെ മാനിച്ച് കൈകഴുകിവന്ന അമർ തന്റെ ടേബിളിൽ അതിഥികളുടെ ചെയറിലിരുന്ന് കഴിക്കുവാൻ പൊതി തുറന്നതും പുറത്ത് ഒരു വാഹനത്തിൽ ആറു പേർ എത്തി, ഞൊടിയിടയിൽ ഇതിനകം അവർ സ്റ്റേഷനിലേക്ക് കയറിവന്നു. “അതേയ്... അനുസരണ നിങ്ങള് മാത്രം പഠിപ്പിച്ചാൽ പോരല്ലോ... ഞങ്ങൾക്കും ആവശ്യം വരുമ്പോൾ പഠിപ്പിക്കേണ്ടേ...!” കൈകളിൽ ഹോക്കി സ്റ്റിക്കുകളും ഉരുണ്ട വലിയ തടിക്കഷണങ്ങളുമായി നിൽക്കുന്ന ആ ആറുപേരിൽ മുന്നി