പിറ്റേന്ന് Ak വാക്കുകൊടുത്തതുപോലെ അവളെയും കൊണ്ട് അവൻ അവിടെയെത്തി. അവരുടെ വണ്ടിക്ക് മുൻപിലും പുറകിലുമായി ഓരോ വണ്ടികൾ അതിൽ നിറയെ Ak യുടെ ആളുകളും ഉണ്ട്. Ak യും മൃദുലും വണ്ടിയിൽ നിന്ന് പുറത്തിറങ്ങി.Ak അവളുടെ അടുത്ത് ചെന്ന് അവൾക്ക് ഇറങ്ങാൻ വേണ്ടി വാതിൽ തുറന്നു. പക്ഷെ അവൾ ഇറങ്ങിയില്ല."ഇറങ്ങ്."Ak പറഞ്ഞു. അവൾ ഇല്ല എന്ന രീതിയിൽ തലയാട്ടി. Ak അവളുടെ കൈയിൽ പിടിച്ച് അവളെ പുറത്തേക്ക് ഇറക്കി."നമുക്ക് തിരിച്ചു പോകാം."കൃതിക വീണ്ടും വണ്ടിയിൽ കയറാൻ തുടങ്ങി."ഇത്രയും ദൂരം വന്നിട്ട് നീ അവരെ കാണാതെ പോകുവാണോ?"മൃദുൽ ചോദിച്ചു."എനിക്ക്.... എനിക്ക്.... അവരെ കാണാനുള്ള അർഹത ഉണ്ടെന്ന് തോന്നുന്