സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 95 ഇതേസമയം ഹോസ്റ്റ് പിന്നെയും സംസാരിക്കാൻ തുടങ്ങി. “എന്തൊക്കെയായാലും Mr. Agni dev Verma പറഞ്ഞിരിക്കുന്ന 25% മുകളിൽ ആണോ അതോ താഴെയാണോ ബാക്കി മൂന്നു പേർ എഴുതിയിരിക്കുന്നത് എന്ന് അറിയേണ്ടതുണ്ട്. അതുകൊണ്ടു തന്നെ നമുക്ക് next participant നെ അവർ എഴുതിയിരിക്കുന്ന ഭാഗം പ്രസന്റ് ചെയ്യാൻ ക്ഷണിക്കാം.” അങ്ങനെ രണ്ടാമത്തെ participant തൻറെ കയ്യിൽ ഇരിക്കുന്ന പേപ്പർ പ്രോജക്റ്ററിന് മുൻപിൽ പ്രസന്റ് ചെയ്തു. 15% of profit to CSR for this financial year എന്നാണ് അതിൽ ഉണ്ടായിരുന്നത്. അതുകണ്ട് ഹോസ്റ്റ് പറഞ്ഞു. “ഇതും ഒട്ടും കുറവല്ലാത്ത ഒരു തുക തന്നെയാണ് എന്നിരുന്നാലും അഗ്നി സാർ ഓൾ റെഡി 25% പറഞ്ഞതു കൊണ്ട്