മുറിയിലെ പുസ്തകത്താളുകൾ ഓരോന്നോരോന്നായി അവൾ മറച്ചുകൊണ്ടിരുന്നു. പല തരം വികൃത ജീവികൾ, ഓരോന്നിന്റെയും ദുർബല ഭാഗങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. പഴങ്കഥകളിൽ പറഞ്ഞുപോയ ജീവികളോട് വളരെ സാദൃശ്യമാർന്ന രൂപമാണ് അതിനെല്ലാം. അവൻ മെല്ലെ കതകു തുറന്നു. അവൾ പുസ്തകം അടച്ചു കൊണ്ട് തിരിഞ്ഞു നോക്കി.ഭക്ഷണം കഴിക്കാൻ വിളിക്കാൻ വന്നതായിരുന്നു അവൻ.ഭക്ഷണം കഴിക്കുമ്പോൾ അതിലെ മാംസ ഭാഗങ്ങൾ കണ്ട് അവൾ ഒരു നിമിഷം നിലച്ചു പോയി. പതിയെ അവൻ തന്നെ നോക്കുന്നുണ്ടോ എന്നവൾ നോക്കി. അവൻ നോക്കുന്നുണ്ടായിരുന്നു.ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് അവൻ അവളുടെ പാത്രം വാങ്ങി പകരം പച്ചക്കറി ക