ഗുജറാത്തിലെ കത്തിയാവാർ തീരദേശ പ്രദേശത്തെ, - ബ്രിട്ടീഷ് ഭരണത്തിലെ പോർബന്ധർ സ്റ്റേറ്റിലെ മുഖ്യ മന്ത്രി (ദിവാൻ 1822 - 1885), കരംചന്ദ് ഉത്തംചന്ദ് ഗാന്ധിയുടെ മകനായി, 1869 ഒക്ടോബർ രണ്ടിന് ജനനം. വെറും അടിസ്‌ഥാന വിദ്യാഭ്യാസം മാത്രം ഉണ്ടായിരുന്ന പിതാവിന്റെ മന്ത്രി ജീവിതം സ്തുത്യർഹമായ ഒന്നായിരുന്നു എന്നത്, മോഹൻദാസിന്റെ ജീവിതം സമ്പുഷ്ടമാക്കി എന്ന് തന്നെ പറയാം. കരംചന്ദ് ഗാന്ധിയുടെ ജീവിത പ്രയാണത്തിൽ നാല് തവണ വിവാഹം ചെയ്യപ്പെട്ടിരുന്നു. ആദ്യ രണ്ട് ഭാര്യമാരും ഓരോ പെണ്മക്കളെ നൽകി അകാലമൃത്യു പ്രാപിച്ചപ്പോൾ, മൂന്നാം ഭാര്യയിൽ അദേഹത്തിന് സന്താനഭാഗ്യം ഇല്ലായിരുന്നു. അങ്ങി